Tuesday, 29 June 2010

"എങ്ങനെ ഞാന്‍ മറക്കും"






എങ്ങനെ ഞാന്‍ മറക്കും നിന്നെ 
എങ്ങനെ ഞാന്‍ മറക്കും 
എന്നിനി കാണും ഞാനാ പൂമിഴി 
എന്നിനി കാണും ഞാന്‍ 

കുളിര്‍ ചന്ദനക്കുറി മദ്ധ്യേ 
ചെറു നുള്ളു കുങ്കുമം പുരണ്ടൊരു 
നെറുകയില്‍ എന്നിനി ഉമ്മ വെയ്ക്കും 
ഞാന്‍ ഉമ്മ വെയ്ക്കും 

എങ്ങനെ ഞാന്‍ മറക്കും നിന്നെ 
എങ്ങനെ ഞാന്‍ മറക്കും 
എന്നിനി കേള്‍ക്കും ഞാനാ മധുമൊഴി 
എന്നിനി കേള്‍ക്കും ഞാന്‍ 

തളിര്‍ തുളസിക്കതിര്‍ ചൂടിയ 
തിരുമുടിയഴകില്‍ തൂവുമൊരു 
നീര്‍ക്കണം എന്നിനി തൊട്ടു നോക്കും 
ഞാന്‍ തൊട്ടു നോക്കും 

ഒരു പിടി മണ്ണായി എന്നിനി ഞാനും നിന്‍ കൂടെ.. 
തൂവെള്ളിത്താരമായി ഞാനും 
ആശാഗഗനത്തിലുദിക്കുമ്പോള്‍ 
ഓര്‍ക്കുമൊ നീയെന്‍ കൂട്ടുകാരി..



No comments: