ഒരു നനുത്ത സ്പര്*ശനത്തോടെ ദാ മഴ പെയ്തു തുടങ്ങുകയാണ്*…
ആത്മാവില്* കുളിര്* മഴ പെയ്യും പോലെ…
ഞങ്ങളുടെ സ്നേഹത്തിനിടയില്* മഴ എന്നും ഉണ്ടായിരുന്നു…
മഴയുടെ സൗന്ദര്യം പോലെ ഞങ്ങളുടെ സ്നേഹവും…
മഴ എന്നും അങ്ങനെയാണ്… എല്ലാത്തിലും ഇടപെട്ടു കൊണ്ടേ ഇരിക്കും
ചിലപ്പോള്* വശ്യ സൌന്ദര്യമായി … ചിലപ്പോള്* സൗമ്യമായ തലോടലായി…
മറ്റു ചിലപ്പോള്* സാന്ത്വനങ്ങളായി കണ്ണുനീര്* തുള്ളികളെ മറയ്ക്കാനായി….
ഓര്*മകളിലേക്ക് വീണ്ടും ഞാന്*…
മഴക്കാലം … ആഹാ! എത്ര സുന്ദരമായ ചിത്രങ്ങള്*…
നാട്ടുമാവിന്* ചുവട്ടിലേക്ക്* മഴ നനഞ്ഞുള്ള ഓട്ടവും,
പുസ്തകക്കെട്ടുകള്* നനയാതെ മഴ നനയാനുള്ള വെമ്പലും,
മഴ വെള്ളത്തില്* ശുദ്ധി വരുത്തിയുള്ള പ്രദക്ഷിനങ്ങളും… എല്ലാം എല്ലാം … ഏറെ മനോഹരം!
വീണ്ടും ദാ മഴ ! രാത്രിമഴയുടെ സംഗീതം…
അതെന്നിലെ പ്രണയത്തെ ഉണര്*ത്തുന്നു…
മനസ്സ് പ്രണയ ഗാനങ്ങള്* മൂളിപ്പോവുന്നു...
നീ ഇപ്പോള്* എന്*റെ അരികില്* ഉണ്ടയിരുന്നെങ്ങില്*...
മഴ സ്നേഹ ദൂതനായി വരുന്നത് പോലെ...
എന്നോടുള്ള നിന്*റെ പ്രണയത്തെ എന്നിലെക്കെതിക്കും പോലെ...
കാറ്റിന്*റെയും ഇടിയുടെയും അകമ്പടിയോടെ വരുന്ന മഴ...
അതെന്നും ഭയമായിരുന്നു....
ചെറുകാറ്റില്* വരുന്ന മഴയുടെ ഇക്കിളിപ്പെടുത്തലുകള്*..
എല്ലാം എല്ലാം.. വീണ്ടും ഓര്*മകളിലേക്ക്...
വീണ്ടും മഴ.... നിന്നോടുള്ള എന്*റെ പ്രണയം പോലെ...
തോരാതെ പെയ്തു കൊണ്ടേ ഇരിക്കുന്നു...
സൌമ്യമായി... തലോടലായി.. ഒരു നേര്*ത്ത സംഗീതം പോലെ...
കാതില്* ചെറു മര്*മരങ്ങളായി... ഒരു മൃദു ചുംബനം പോലെ...
മഴയുടെ സംഗീതത്തിലും സൌന്ദര്യത്തിലും ലയിച്ചു ഞാനും.....
No comments:
Post a Comment