Tuesday, 29 June 2010

Tintumon Jokes






Tintumon Jokes

 

 

 

കരിമ്പ്‌ തിന്നുന്ന കുട്ടി


ടിന്റുമോന്‍ ശില്‍പിയോട്‌ : ചേട്ടനാണോ ഈ കരിമ്പ്‌ തിന്നുന്ന കുട്ടിയുടെ പ്രതിമ ഉണ്ടാക്കിയത്
ശില്പi: കരിമ്പ്‌ തിന്നുന്ന കുട്ടിയോ? അത് ഓടക്കുഴല്‍ വായിക്കുന്ന ശ്രീകൃഷ്ണനാ!!!

 

ഹോട്ടല്‍ ആണെന്ന് കരുതി ബാര്‍ബര്‍ ഷോപ്പില്‍

ഹോട്ടല്‍ ആണെന്ന് കരുതി ബാര്‍ബര്‍ ഷോപ്പില്‍ കയറിയ ടിന്റുമോന്‍ ബാര്‍ബറോട് : എന്തുണ്ട്?
ബാര്‍ബര്‍: കട്ടിങ്ങും ഷേവിങ്ങും
ടിന്റുമോന്‍ : ചേട്ടാ ഈ നമ്പര്‍ ഞാനും കുറേ കേട്ടിട്ടുണ്ട്, തമാശ കളഞ്ഞു രണ്ട് അപ്പവും മുട്ട കറിയും തന്നേ!!!

 

സാനിയ മിര്‍സ

ടീച്ചര്‍: ഇന്ത്യ ഉപയോഗിച്ച് കഴിഞ്ഞ 2 ന്റ് ഹാന്‍ഡ്‌ സാധനങ്ങള്‍ അടുത്തുള്ള രാജ്യങ്ങളിലേക്ക് കയറ്റി അയക്കും. ഒരു എക്സാമ്പിള്‍ പറയാമോ ????
ടിന്റു മോന്‍ : സാനിയ മിര്‍സ

 

ജാലവിദ്യ

അടുക്കളയില്‍ തിരക്കിലായിരുന്ന അമ്മയോട് ടിന്റുമോന്‍ : അമ്മ ജാലവിദ്യ കണ്ടിട്ടുണ്ടോ?
അമ്മ: ഇല്ലല്ലോ മോനേ
ടിന്റുമോന്‍ : എങ്കില്‍ വേഗം വാ ഞാന്‍ കാണിച്ചു തരാം .
അമ്മ: നിനക്കതിനു ജാലവിദ്യ അറിയാമോ?
ടിന്റുമോന്‍ : എനിക്കറിയില്ല പക്ഷെ അച്ഛനറിയാം. ജാലകത്തിലൂടെ കൈ പുറത്തേക്കിട്ടു അപ്പുറത്തെ വീട്ടിലെ ആന്റിയെ നോക്കി കൈയും കണ്ണും കൊണ്ട് എന്തൊക്കെ വിദ്യകളാ കനിക്കുന്നതെന്നറിയാമോ !!!

 

അടിപൊളി സാധനം

ടിന്റുമോന്‍ അമ്മയോട് : അമ്മേ ഇവിടെ നിന്നു സാധനം വാങ്ങാം
അമ്മ: മോനേ ഇത് കടയല്ല, ലേഡീസ് ഹോസ്റ്റല്‍ ആണ്
ടിന്റുമോന്‍ : എന്നിട്ട് കഴിഞ്ഞ ദിവസം വന്നപ്പോള്‍ അച്ഛന്‍ അപ്പുറത്തെ വീട്ടിലെ അങ്കിളിനോട് പറയുന്നത് കേട്ടല്ലോ "ഇവിടെ അടിപൊളി സാധനം ഉണ്ടെന്നു" !!!

സൈക്കിള്‍

ടിന്റുമോന്‍ വളരെ വേഗത്തില്‍ സൈക്കിള്‍ ഓടിച്ചു പോവുകയായിരുന്നു. പെട്ടന്ന് ഒരു ബസ്‌ എതിരെ വന്നു. ടിന്റു മോന്‍ ദേഷ്യത്തോടെ ബസ്‌ ഡ്രൈവറോട് ചോദിച്ചു: " നിനക്ക് ചാവാന്‍ എന്റെ സൈക്കിള്‍ മാത്രമേകിട്ടിയുള്ളോ "

 

എക്സാം

സൈക്കിള്‍ -മാക്മില്ലന്‍
പ്ലേന്‍ -റൈറ്റ്‌ ബ്രതേര്‍സ്‌
ടെലഫോണ്‍ -ഗ്രഹാം ബെല്‍
ടെലസ്കോപ്പ്‌ -ഗലിലിയൊ
എക്സാംസ്‌????
വി ആര്‍ സെര്‍ച്ചിംഗ്‌ ഫോര്‍ ദാറ്റ്‌ റാസ്ക്കല്‍..!!
ബൈ ടിന്റുമോന്‍.

 

സര്‍പ്രൈസ്‌

ടിന്റുമോന്റെ ഡാഡി യു.എസില്‍ നിന്നും വന്നു.
ഡാഡി: അമ്മ എവിടെ?
ടിന്റുമോന്‍ :അമ്മ മരിച്ചിട്ട്‌ 5 മാസമായി.
ഡാഡി :എന്നിട്ടെന്താ എന്നോട്‌ പറയാഞ്ഞെ?
ടിന്റുമോന്‍: ഒരു സര്‍പ്രൈസ്‌ ആയിക്കോട്ടെന്നു വിചാരിച്ചു!

 


No comments: