Sunday, 18 July 2010

ഒരു പാടു സ്നേഹത്തോടെ ...










w7k9j6.png

 

  നിന്റെ ജീവിതത്തില്‍ ഞാനില്ല...

പോവുകയാണ് ഇനി ഒരു മടക്കമില്ല ...

എനിക്കറിയില്ല... നിനക്കതില്‍ ദുഖമോ സന്തോഷമോ എന്ന്...

എപ്പോഴും നിന്നോടോപ്പമായിരുന്നു ഞാന്‍...

എന്നാല്‍ നീയോ എന്നെ എപ്പോളും വിസ്മൃതിയിലേക്ക് തള്ളിവിടുമായിരുന്നു...

നിന്നോടെനിക്ക് പരിഭവമോ ....പിണക്കമോ ഇല്ലാ...

പറന്നകന്ന പട്ടമായി ...

പെയ്തു തീര്‍ന്ന മഴയായ്...

ഇനിയില്ലാത്ത കുട്ടിക്കാലമായ് ...

പൂക്കളണിഞ്ഞ ചിത്രമായി ...

ഇടവേളകളിലെ നൊമ്ബരമായി ...

ഇന്നലത്തെ പത്രത്തിന്റെ പ്രസക്തിയോടെ ...

ഒരു യാത്ര...

അതെ...മടക്കമില്ലാത്ത ഒരു യാത്ര...

പുതിയത് കിട്ടുംബോള്‍ നീ എന്നെ മറന്നു ...

നീ അതിനെ പ്രണയിക്കുമല്ലോ...

അങ്ങനെയാണല്ലോ എപ്പോഴും നിനക്കു ....

പുതിയതിനോടാണല്ലോ നിനക്കു കൂടുതല്‍ താല്‍പ്പര്യം ....

വിട പറയുകയാണ്‌ ...

ഞാന്‍ വിട പറയുകയാണ്‌ ...

ഒരു പാടു സ്നേഹത്തോടെ ...

നിന്റെ സ്വന്തം...

നിന്റെ സ്വന്തം

 അന്‍ഷീര്‍  


No comments: