Thursday, 24 June 2010

മഴ പ്രണയത്തെ തൊടുമ്പോള്‍...




 

 

വേനല്‍ മുഴുവന്‍ സൂര്യനെ ധ്യാനിച്ചതിന്റെ-

 

ദാഹം തീരാഞ്ഞിട്ടാവണം

 

മഴ തോര്‍ന്നിട്ടേറെയായിട്ടും

 

ഒരു വാകമരം ഇപ്പോഴും

 

പെയ്തു കൊണ്ടേയിരിക്കുന്നത് .

 

 

ഈ മഴയത്ത്...

വെറുതെ, നിന്നെയോര്‍ത്തു പോവുന്നു

 

ദൂരെ, നാം പിന്തുടര്‍ന്ന മഴമേഘങ്ങള്‍

 

‍കിഴക്കന്‍ മലയുടെ മാറില്‍ ആര്‍ത്തലച്ചു വീണു പോയതും...

 

ബസ്സിന്റെ നനഞ്ഞ ജാലകവിരി,

 

അതിലും നനഞ്ഞ നിന്റെ ചുരുള്‍മുടിയിഴകളും...

 

കുടക്കീഴില്‍ നീയൊട്ടിനിന്ന കര്‍ക്കടകസന്ധ്യ,

 

തൊട്ടരികില്‍..

 

പുതുമഴയുടെ ഗന്ധമായ് നിന്‍ പിന്‍കഴുത്തും

 

ഇടിയൊച്ച കേള്‍ക്കവേ..

 

വിറയലാല്‍ നീയെന്‍ നെന്ചില്‍ മുഖം പൂഴ്ത്തി-

 

വിരലാലള്ളിപ്പിടിച്ചു മുറിവേല്‍പ്പിച്ചതും

 

ഒടുവില്‍ പിരിഞ്ഞു പോകവേ...

 

മഴചാറ്റലാല്‍ നീ അറിയാതെ പോയൊരെന്‍്‌കണ്ണുനീരും..

 

വെറുതെ,

 

വെറുതെയിന്നോര്‍ത്തു പോവുന്നു..

 

 



No comments: