പ്രിയേ..വിടപറഞ്ഞ ഈവേളയില് പോലും, എന്റെ -
ഓര്മ്മകള് നിന്നില് ഒരിക്കലും ദുഃഖസാഗരം തീര്ക്കരുത്.
നശ്വരമായ മനുഷ്യായുസിനെ ഓര്ത്ത് വിലപിക്കാതെ-
പങ്കിട്ട സുന്ദര മുഹൂര്ത്തങ്ങളെ ഓര്ത്ത് നീ സന്തോഷവതിയാകുക.
ആ സുന്ദര ഓര്മ്മകള് ജീവിത പാന്ഥാവിന് തണലായി തീരട്ടെ.
നമ്മുടെ പ്രതീക്ഷകളും സ്വപ്നങ്ങളും ഇനി നിന്റേതാവട്ടെ.
എന്നില് നിന്ന് നീ കവര്ന്ന സ്നേഹം നിന്നിലെ ഉണര്വ്വായി മാറട്ടെ.
പ്രിയേ.... ഞാന് നിന്നില് നിന്നും എങ്ങനെ വിടപറയും.
ഇന്നലെ എങ്ങനെ ആയിരുന്നോ അതിലും വളരെ അടുത്ത്-
പ്രഭാതത്തില് വിരിഞ്ഞു പുഞ്ചിരിക്കുന്ന പനിനീര് പുഷ്പമായി,
പ്രഭാത സമ്പുഷ്ടിയിലേക്കുണര്ന്നുയരുന്ന കതിരോനായി,
പകലിനെ പ്രശോഭിപ്പിക്കുന്ന കിളികളുടെ കളകളമായി,
ചക്രവാളത്തിന്റെ മദിപ്പിക്കുന്ന അരുണ വര്ണമായി,
വെണ്തിങ്കള് കല തീര്ക്കും വെള്ളി വെളിച്ചമായി,
നിന്റെ അതിലോല വസ്ത്രങ്ങളെ തഴുക്കുന്ന നേര്ത്ത കാറ്റായി,
അതി ഗാഡ നിദ്രയിലെ തിളങ്ങുന്ന സ്വപ്ന നക്ഷത്രമായി,
മഴ മേഘത്തില് വിരിയുന്ന സപ്തവര്ണ പ്രപഞ്ചമായി,
മനസ്സില് കുളിര്മഴ പൊഴിയും മഞ്ഞിന് കണങ്ങളായി,
ബഹുവര്ണ പെരുമ തീര്ക്കും ചിത്ര ശലഭങ്ങളായി,
നിനക്ക് അന്യരായവരില് പോലും വിരിയുന്ന പുഞ്ചിരിയായി,
കണ്ടുമറന്ന കുരുന്നുകളുടെ വാത്സല്യ ചുഃബനങ്ങളായി,
നിന്റെ തൊട്ടടുത്ത്, ഒരു നിറഞ്ഞ സാന്നിദ്ധ്യമായി,
ഒരു ചുടു നിശ്വാസത്തിന്റെ കുറഞ്ഞ അകലത്തില്.
നിനക്കൊപ്പം എന്നും ഞാനുണ്ടാവും... മരണമില്ലാതെ!

No comments:
Post a Comment