നേരം വെളുത്തു വരുന്നേ ഉള്ളു..അരണ്ട സുര്യകിരണങ്ങള് മെല്ലെ ഭൂമിയിലേക്ക് പതിക്കാന് മടിച്ചു നില്ക്കുന്നു…..ആ അരണ്ട വെളിച്ചത്തിലും ആ തേജസ്വുറ്റ ആ മുഖം വ്യക്തമായി കാണാം..നമ്മുടെ ഗോപാലന് (ഭുട്ടാന് ഗോപാലന് എന്ന് നാടിലരിയപ്പെടും..) സപ്രമന്ജതിലെന്ന പോലെ രാജകീയമായി ഇരിക്കുന്നു..മുഖം എന്തോ ഒരു വിഷമാതാല് ആകുലിതമായി കാണപ്പെട്ടു… ദൂരേക്ക് നോക്കി ആ ഇരിപ്പ് കണ്ടാല് ഒരു പൂമുഘപ്പടിയില് നിന്നെയും കാത്തു എന്നൊരു അടിക്കുറിപ്പ് കൊടുക്കാം..
അല്പനേരം ആ ഇരിപ്പ് തുടര്ന്നു..കുറച്ചു കഴിഞ്ഞപ്പോള് ഗോപാല എന്നൊരു വികാരഭരിതമായ ഒരു വിളികേട്ടു അവന് ഞെട്ടി തിരിഞ്ഞു നോക്കി…നമ്മുടെ വാസുവേട്ടനാ.സീനറി വാസു എന്നാണ് വിളിപ്പേര്. പോയൊടാ..അതോ ഇന്നും ഇല്ലേ?? വാസുവേട്ടന് ഉമ്മറിനെ അനുസ്മരിപ്പിക്കുന്ന വിധത്തില് ചോദിച്ചു… ഇല്ല പോയില്ല. ഇന്ന് ലേറ്റ് ആണെന്ന് തോന്നുന്നു.എന്തായാലും വരാണ്ടിരിക്കില്ല…സുരേഷും എത്തിയില്ല..ഗോപാലന്റെ മറുപടി.രണ്ടുപേരും പേരും ആ ഇരിപ്പ് തുടര്ന്നു…അത് വഴി കടന്നു പോയ ശശി ഇവരുടെ ഇരിപ്പ് കണ്ടു സംശയം തോന്നി..എന്നതാ വാസുവേട്ടാ ആരെ നോക്കി ഇരിക്കുവാ.. വല്ലോ ഊടായിപ്പും ആണോ ?? ..ഏയ് ഒന്നുമില്ല ശശിയെ.. ചുമ്മാ ഇരിക്കുവാരുന്നു..ഞാന് വന്നപ്പോ ഇവന് ഇങ്ങനെ ഇരിക്കുന്ന കണ്ടപ്പോ ഒരു കമ്പനി കൊടുക്കാമെന്നു കരുതി … ഹും
….ശശി പോയി …
അവരാ ഇരിപ്പ് കുറെ ഇരുന്നു.. ആപ്പോലാണ് നമ്മടെ സുരേഷ് ഓടിവരുനത് കണ്ടത്.. വാസുവേട്ടാ ഗോപാലാ.. ഓടിക്കോ.. രണ്ടുപേരും ഞെട്ടി …എന്തോ പ്രശ്നമുണ്ട് …രണ്ടു പേരും സുരേഷിന്റെ കൂടെ ഓടി ..എന്നതാടാ ഗോപാലന് ഓട്ടത്തിന്റെ ഇടയില് ചോദിച്ചു… എന്നതാ പ്രശ്നം ..അതൊന്നും പറയാന് സമയമില്ല വേഗം വാ അല്ലേല് ഒന്നും നടക്കൂല്ലാ..എന്താണ് ഒന്നും മനസിലായില്ലെങ്കിലും രണ്ടും ഓട്ടം നിര്ത്തിയില്ല.. അവരോടിയോടി അവസാനം ഒരു വളവില് വന്നു നിന്നു..
അവിടെ നിന്നു സുരേഷ് കൈ ചൂണ്ടി..മണ്ടന്മാരെ.അതാ കുളിക്കടവ് അങ്ങോട്ട് മാറ്റി..ഇപ്പൊ എല്ലാരും അവിടാ കുളിക്കുന്നെ!!!!
രണ്ടു പേരുടേയും കണ്ണ് നിറഞ്ഞു പോയി.. അവര് സുരേഷിനെ കെട്ടിപ്പിടിച്ചു അഭിനന്ദിച്ചു..
എന്നാലും എന്റെ സുരേഷേ!! നീ ഇത് കണ്ടു പിടിചില്ലാരുന്നെല്…
No comments:
Post a Comment