Thursday, 18 March 2010

പൊന്നില്‍ കുളിചു നിന്നു ചന്ദ്രികാ വസന്തം...
ഗന്ധർവഗായകന്റെ മന്ത്ര വീണ പോലെ..
നിന്നെ കുറിചു ഞാൻ പാടുമീ രാത്രിയില്‍..
ശ്രുതി ചേർന്നു മൌനം
അതു നിൻ മന്ദഹാസമായ്
പ്രിയ തോഴി...

പവിഴം പൊഴിയും മൊഴിയില്‍
മലർശരമേറ്റ മോഹമാണു ഞാൻ
കാണാൻ കൊതി പൂണ്ടണയും
മറ്ദുല വികാരമാണു ഞാൻ
ഏകാന്ത ജാലകം തുറക്കു ദേവി
നില്‍‌പ്പൂ...
നില്‍‌പ്പൂ ഞാനീ നടയില്‍ നിന്നെ തേടി..

ആദ്യം തമ്മില്‍ കണ്ടു
മണിമുഖിലായ് പറന്നുയർന്നു ഞാൻ
പിന്നെ കാണും നേരം ഒരു മഴപോലെ
പെയ്തലിഞ്ഞു ഞാൻ
ദിവ്യാനുരാഗമായി പുളകം പൂത്തുപോയി
ഒഴുകൂ...
ഒഴുകൂ സരയൂ നദിയാരാഗോന്മാദം.

No comments: