--

അടുത്ത ജന്മം അനാഥനായി പിറക്കണം എനിക്ക്
അല്ലെങ്കില് ,ഒരു ഗന്ധര്വകനാകണം
ചിരിക്കുന്ന മുഖവും , തിരയുന്ന കണ്ണുകളുമായി
അമാവസികളുടെ നിശബ്ദതയില് കാല് പാദങ്ങലൂന്നി നടക്കണം ...
മനുഷ്യന്റെ മടുപ്പിക്കുന്ന കെട്ടു ബന്ധങ്ങളില്ലാതെ ,
മനസ്സിന്റെ കണ്ണ് പൊത്തുന്ന അസഹിഷ്ണുതകള് ഇല്ലാതെ
കാടിന്റെ കടുത്ത പച്ചയില് അലയണമെനിക്ക്
കാട്ടു പുഴകളില് നഗ്നനായി നീന്തി തുടിക്കണം ..!
ജനാലയ്ക്കല് അങ്ങ് വിദൂരതകളില് തിരയുന്ന
കണ്ണുകള്ക്ക് നക്ഷത്രങ്ങളെക്കാള് തിളക്കമാണ്
ആ കണ്ണീര് കണ്ണുകളെയും സ്വന്തമാക്കി
ഭൂമിയും ആകാശവും വിട്ട് കുതിച്ചു ചാടുവാന്
കൊതിക്കയാണെന്റെ കാലുകള്
പുഴുക്കള് കുത്തി പുളയ്ക്കുന്ന കാലില്
ചങ്ങല കണ്ണികള് രാകി കറങ്ങുന്നു
കടലെടുക്കാത്ത ഈ ചങ്ങല കെട്ടുകളില് നിന്ന്
നമുക്കൊരു ലോകമുണ്ടോ ...?
നിന്റെ പ്രണയമുണ്ടോ ... ....................
♫ എന്റെ യാത്രയിലെന്നും നിന് നിഴല് എനിക്കായ് വഴിതീര്ക്കും നിന്റെ നിഴലില് ഞാനെന്നും ഒരുകുഞ്ഞു പൂവായ് തളിര്ത്തുനിക്കും നിനക്കായെന്നും കാത്തുനില്ക്കും
No comments:
Post a Comment