മുറ്റത്തെ പവിഴമല്ലിയുടെ ഇലത്തുമ്പില് ഒരു കുഞ്ഞു മഴത്തുള്ളി
ഞാന് ഉമ്മറത്തെ ഇളം തിണ്ണയിലും
കുഞ്ഞിളംകാറ്റുമായി തല്ലുകൂടുകയായിരുന്ന റോസാപ്പൂവു അവളെക്കണ്ടു ചോദിച്ചു
എന്തേ നീ ഒറ്റക്കു ദു:ഖിച്ചിരിക്കുന്നു ? എന്റെ ദലങ്ങളില് പതിക്കൂ
നമുക്കൊന്നുചേര്ന്നു പനിനീരാകാം"
മഴത്തുള്ളി മിണ്ടാതെ തല കുനിച്ചു
പടിഞ്ഞാറോട്ടുള്ള പലായനത്തിനിടയില് പകലോന് അവളെ ക്ണ്ടു
"ഹേ സുന്ദരീ ഞാന് നിന്നെ പുല്കട്ടെ ?
നാമൊന്നു ചേര്ന്നാല് മഴവില്ലു വിരിയില്ലേ ?"
അവളതു കേട്ട ഭാവം നടിച്ചില്ല
സൂര്യന് അപ്പോള് മറഞ്ഞു ഞാനും മഴത്തുള്ളിയും തനിച്ചായി
ഞങ്ങള് കണ്ണില് കണ്ണില് നോക്കിയിരിക്കെ പൊന്നമ്പിളി വാനിലുദിച്ചു
"ഓമലേ ഞാന് നിന്നില് നിലാവു പതിപ്പിക്കട്ടെ ?
അപ്പോള് നിനക്കു പാല്തുള്ളിയാവാം"
അവള് സമ്മതമല്ല എന്ന മട്ടില് തലയാട്ടി
വീണ്ടും തനിച്ചായ ഞങ്ങള്ക്കിടയിലെ നിശബ്ദതയുടെ അസഹനീയതക്കൊടുവില്
അവളെന്നോടു ചോദിച്ചു
"ഞാന് നിന്റെ കണ്കോണുകളില് പതിക്കട്ടേ ?
നിന്റെ സങ്കടങ്ങളെ അലിയിക്കാന് ..... പിന്നെ എനിക്കു നിതാന്ത നിദ്രയെ പുല്കാന് .....
മറ്റെന്തിനെക്കാളും ഒരു കണ്ണുനീര്ത്തുള്ളിയാകുവാനാണെനിക്കിഷ്ടം" ..........
"ImPoSsIbLe Is NoT A FaCt,,,,,,It'S An OpInIoN" പ്രണയിക്കാത്തവര് , അല്ലെങ്കില് പ്രണയം മനസ്സില് സൂക്ഷിക്കാത്തവര് .... ആരും തന്നെ ഉണ്ടാവില്ല ..... ഈ ബ്ലോഗ് ഞാന് ആ പ്രണയ പുഷ്പങ്ങള് വേണ്ടി സമര്പ്പിക്കുന്നു ............
Thursday, 29 July 2010
“ഹേ സുന്ദരീ ഞാന് നിന്നെ പുല്കŶട്ടെ ?
Subscribe to:
Post Comments (Atom)

No comments:
Post a Comment