Wednesday, 14 July 2010

എന്നെ തന്നെയായിരുന്നോ...








പ്രണയം പൂക്കുന്ന മരചുവട്ടില്‍ നിന്നെ ആ‍ദ്യം ക്ണ്ടു
നീ കാത്തു നിന്ന കാമുകനെയോര്‍ത്ത് ഞാന്‍ അസൂയപ്പെട്ടു
വസന്തവും ശിശിരവും കടന്നു പോയി
നീ അപ്പോഴും അവിടെ നിന്നു
ഒരിക്കല്പോലും നീ
ആരെയാണ് തേടുന്നതെന്ന് ഞാന്‍ അന്വോഷിച്ചില്ല
പ്രണയത്തിന്‍റെ അര്‍ഥ തലങ്ങള്‍ തേടി ഞാന്‍ തുടരുന്നു
നിന്‍റെ കാത്തിരിപ്പുകള്‍
ഞാനില്ല
നിന്‍റെ ഓര്‍മ്മകള്‍ക്കും എന്‍റെ ഓര്‍മ്മകള്‍ക്കും
ഇടയില്‍ നീ തേടിയത് എന്നെ തന്നെയായിരുന്നോ...



No comments: