Tuesday, 15 June 2010

നഷ്ട്ടപ്രണയത്തിന്‍ പദനിസ്വനതിനു കാതോര്‍ത്ത്....




നഷ്ട്ടപ്രണയത്തിന്‍ പദനിസ്വനതിനു കാതോര്‍ത്ത്....

പ്രിയേ..., നിനക്കെന്നേയും എനിക്കു നിന്നേയും മനസ്സിലാക്കാന്‍ കഴിയാതെ പോയല്ലേ.........???

ഇടയ്ക്കിടയ്ക്ക് മനസ് എന്നെ ഭൂതകാലത്തിലേക്ക്  വലിച്ചിഴക്കുമ്പോള്‍ അവിടെ മാറ്റൊലി കൊള്ളുന്ന നഷ്ട്ടവസന്തതിന്‍റെ ചിറകടി ശബ്ദം എരിതീയില്‍ എണ്ണയായി എന്നെ വരിഞ്ഞു മുറുക്കുന്നു. സ്മരണകളുടെ വേലിയേറ്റത്തില്‍ മനസ് പിടയുമ്പോള്‍ ഞാന്‍ കൂടുതല്‍ കൂടുതല്‍ വിവശനാകുന്നു... എല്ലാം മറക്കണം എന്നാഗ്രഹമുണ്ട്, പക്ഷേ മനസിന് കരുത്തില്ലാത്തതുപോലെ..... എല്ലാം നല്ലതിനെന്ന് എന്നെത്തന്നെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുന്നുമുണ്ട്. പക്ഷേ, ഓര്‍മകളെ കടലില്‍ ഒഴുക്കാന്‍ ശ്രമിക്കുന്തോറും അവ വീണ്ടും മഴയായി എന്‍റെമേല്‍ തന്നെ പെയ്യുന്നു...

നെറ്റിയില്‍ തൊട്ട കുങ്കുമമായിരുന്നേല്‍ തൂത്തു കളയാമായിരുന്നു, പക്ഷേ ഞാനത് തോട്ടത് സ്നേഹത്തിന്‍റെ രക്തത്തില്‍ ഹൃദയഫലകത്തിലായിപ്പോയി... എന്‍റെ സ്വപ്നങ്ങളിലേക്ക് അപ്രദ്ധീഷിതമായി പാദസ്വര മണി നാധവുമായി നീ കയറിവരുമ്പോള്‍ എനിക്കുറപ്പായിരുന്നു, ഞാന്‍ കാത്തിരുന്നത് നിനക്കു വേണ്ടിയായിരുന്നെന്ന്. അതുകൊണ്ടുതന്നെ പ്രഭാതത്തിന്‍റെ കുളിര്‍മയോടെ... നട്ടുച്ചയുടെ തീവ്രതയോടെ... സന്ധ്യയുടെ സൌന്ദര്യത്തോടെ... ഒടുവില്‍ രാവിന്‍റെ നിശബ്ദതയോടെ...  നീയെന്നില്‍ ആളിപ്പടരുകയായിരുന്നു. പഷേ, ഒരു വേള ഞാന്‍ തിരിച്ചറിഞ്ഞിരുന്നെങ്കില്‍, എന്‍റെ സ്വപ്നങ്ങളും മോഹങ്ങളും എറിഞ്ഞുടക്കാന്‍, നീ വന്നിരുന്നെന്ന വാര്‍ത്ത മാലോകരെ അറിയിക്കാന്‍, ഒരു സ്മാരകം പണിയുന്ന ധൌത്യമേല്‍പിച്ചു ആ പാദസരം എന്‍റെ ഉമ്മറത്തു തന്നെ നീ ഉപേക്ഷിച്ചു പോകും എന്ന്................

നഷ്ടപ്പെട്ട ആ പ്രണയസാമ്രാജ്യത്തിന്‍റെ ദുഖസ്മൃതികളുടെ തെളിനീരു തളിച്ച് ഒരു താജ് മഹലിനെ നട്ടുവളര്‍ത്താന്‍ ഞാന്‍ മുതിരുന്നില്ല. കാരണം, ഊരിവച്ച പദ്ധസരമെടുക്കാന്‍ നീ തിരികെ വരുമ്പോള്‍, ഋതു ഭേതങ്ങള്‍ വകവയ്ക്കാതെ നിന്‍റെ പദ്ധസരത്തിന് കാവലിരിക്കുന്ന എന്‍റെ പ്രണയത്തെ തിരിച്ചറിഞ്ഞ്, നീ എനിക്കൊപ്പം ചേരുമെന്ന പ്രതീക്ഷയില്‍ ഞാന്‍ ഓരോ നിമിഷവും അതിജീവിക്കുന്നു.

ആരെയും കാണിക്കാതെ കൊണ്ടു നടന്ന മയില്‍‌പീലി തുണ്ടായി, അണുപോലും വിഭചിച്ചു പോകാതെ കാത്തുസൂക്ഷിച്ച അമൃതേത്തായി, ഇനിയും ഞാനെന്‍ പ്രണയവുമായി കാത്തിരിക്കാം... പടിപ്പുര കടന്നു വരുന്ന നിന്‍റെ പദ നിസ്വനതിനു കാതോര്‍ത്ത്....................

വരില്ലേ സഖി നീ.......??????



No comments: