Thursday, 24 June 2010

ഇനിയും വരാത്ത നിന്നെയും കാത്ത്.....






നിറമിഴിയുമായ് പ്രിയസഖി നിന്നെയും കാത്തു
വഴിയരികെ വാകച്ചോട്ടില്‍ ഞാന്‍ നില്‍ക്കെ
വാടിയ വാകപ്പൂക്കള്‍ കാറ്റിലാടി വീണു
എനിക്ക് ചുറ്റും ഗദ്ഗദം ഉതിര്‍ത്തു 
എന്നെപ്പോല്‍ വിരഹത്തിന്‍ ഗദ്ഗദം ഉതിര്‍ത്തു 

ഞാന്‍ വിളിച്ചതിനാല്‍ നീ വരുമെന്ന് നിനച്ചു
നേരം ഓടി പോകുന്നതറിയാതെ
കാല്‍ തളര്‍ന്നു കുഴയുന്നതറിയാതെ 
ആ വാകമരച്ചോട്ടില്‍ ഞാന്‍ നിന്നു 
വരുമെന്ന് നിശ്ചയം നീ പറഞ്ഞില്ലെങ്കിലും
നീ വരുമെന്ന മധുരപ്രതീക്ഷയില്‍
നിന്നെയും കാത്തു അക്ഷമനായി ഞാന്‍ നിന്നു

നീ വരുമോയില്ലയോയെന്ന ചിന്തയില്‍ ഉലഞ്ഞു
കൊടുംചൂടിന്‍ ഉഗ്രതാപം മറന്നു
ഉച്ചവെയിലില്‍ വിയര്‍ത്തൊലിച്ചു
ഒരു ശിലപ്പോല്‍ അനക്കമറ്റു ഞാന്‍ നിന്നു 
വരാന്‍ നീ വൈകുന്നതെന്തെയെന്നു ഓര്‍ത്തു
നിന്‍ അരുമമുഖം മാത്രം മനസ്സില്‍ കണ്ടു
വിങ്ങിപൊട്ടുന്ന മനസ്സുമായ് ഞാന്‍ നിന്നു

ഹൃദയം നിനക്ക് അന്യാധീനമാക്കിയപ്പോള്‍
വേദനങ്ങള്‍ക്ക് തുടക്കമതെന്നു അറിഞ്ഞില്ല
എന്‍ സ്വപ്നങ്ങളില്‍ നീ സ്ഥിരം നായികയാകവേ
കണ്ണീര്‍ക്കഥയ്ക്ക് ആരംഭമതെന്നു ഞാന്‍ അറിഞ്ഞില്ല
ഇനി എന്നാഗ്രഹത്തിന്‍ പൊള്ളല്‍ ഏല്‍ക്കാതിരിക്കാന്‍
എന്നില്‍ നിന്ന് കാതങ്ങള്‍ നീയകന്നാലും
എന്നാഗ്രഹം നിന്നെ പൊള്ളിക്കുക തന്നെ ചെയ്യും



No comments: