Thursday, 17 June 2010

സംഗീതം...





സംഗീതം..

അറിയും തോറും അകലം കൂടുന്ന മഹാസാഗരം..

അലഞ്ഞിട്ടുണ്ട് , അതും തേടി..

നിലാവില്‍, യമുനയുടെ കരയില്‍ നക്ഷത്രമെണ്ണിക്കിടന്നവന് ഒരു വെളിപാടുണ്ടാകുന്നു.

എന്താ? ഗ്വാളിയറിലേയ്ക്ക് വച്ചുപിടിക്കാന്‍..

എന്തിനാ? ഹിന്ദുസ്ഥാനി സംഗീതം പഠിക്കണം..

ഗ്വാളിയര്‍..

ഘരാനാ മാജിക്‌ പീകോക്കിനെക്കുറിച്ചറിയാന്‍ ചെന്നുപെട്ടത് ഒരു പഴയ സിംഹത്തിന്റെ മടയില്‍..

ഉസ്താദ്‌ ബാദുഷാ ഖാന്‍..

മൂപ്പര് നല്ല ഫിറ്റാ. എന്താ സംഭവം? നല്ല A – ക്ലാസ്സ്‌ ഭാംഗ്..

ആവശ്യം അറിയിച്ചു . ദക്ഷിണ വെക്കാന്‍ പറഞ്ഞു. ഊരുതെണ്ടിയുടെ ഓട്ടക്കീശയില്‍ എന്താ ഉള്ളത്? ഒന്നൂല്ലാ..

സംഗീതത്തിന്റെ ആദ്യാക്ഷരങ്ങള്‍ പോലുമറിയാത്ത ഹരിശങ്കര്‍ ചേട്ടനെ മനസ്സില്‍ ധ്യാനിച്ച് കൊണ്ട് ദര്‍ബാര്‍ രാഗത്തില്‍ ഒരു സാധനം അങ്ങടലക്കി..

സില്‍സിലാ ഹേ സില്‍സിലാ…
സില്‍സിലാ ഹേ സില്‍സിലാ…
എന്റെ കൂടെ പാടു നീ…
സില്‍സിലാ ഹേ സില്‍സിലാ…
മോദമോടെ ആടു നീ…
സില്‍സിലാ ഹേ സില്‍സിലാ…

പാടി മുഴുമിക്കാന്‍ വിട്ടില്ല.. അതിനു മുമ്പ് ചേര്‍ത്തങ്ങട് പിടിച്ചു കൂമ്പിനിട്ടു നാലിടി തന്നു.. ഉസ്താദ്‌ ഞാന്‍ ഫ്ലാറ്റ്… എന്നിട്ട് പറഞ്ഞു നായിന്റെ മോനേ, ഇനി ഇമ്മാതിരി സാധനം ഇറക്കിയാല്‍ നിന്റെ പള്ളക്ക് ഞാന്‍ കത്തി കേറ്റും.



No comments: