അന്നു നിന്നരികിലിരിക്കാന് കൊതിച്ചു ഞാന് ,
നിന് സാമീപ്യം എന്നുമാസ്വതിച്ചിരുന്നു ഞാന്
എന്തിനാണെന്നറിയില്ല എന്തുകൊണ്ടെന്നറിയില്ല
നീ എന്നിലെന്നും ഒരു സ്വപ്നമായ് ജ്വലിച്ചു നിന്നു
സ്വപത്തിലെന്നരുകില് വന്ന ദേവതയോ?
അതോ എന് ജീവന്റെ അന്തര്നാളമോ?
എന് ജീവനല്ലേ നീ ? പ്രാണനല്ലേ?
എന് ജന്മജന്മാന്തരങ്ങളിലെ തോഴിയല്ലേ?
ഇന്ന് നിന് മടിയില് തലചായ്ചച്ചുറങ്ങുവാന് മോഹം,
ഇന്നും നിന്നോട് ചേര്ന്നിരിക്കാന് മോഹം.
നമ്മുടെ ആരോമലാം പിഞ്ചു പൈതലിനെ
താരാട്ട് പാടിയുറക്കുവാനും മോഹം.
ഇനിയുമുന്ടോരുപാടു മോഹങ്ങള്,
അറിയാം അവയ്ക്കവസാനമില്ലന്നും പക്ഷെ,
പിരിയുവാന് വയ്യ നിന്നെ, നഷ്ട്ടപെടുവാനും വയ്യ,
തുടരാം സഖീ നമ്മുക്കീ ജിവിതയാത്ര..
No comments:
Post a Comment